Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas

Idukki

ഗ്യാസ്, മ​ത്സ്യ​-മാംസം, പ​ച്ച​ക്ക​റി​ വി​ല വർധന: ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചി​ട്ടുള്ള സ​മ​രം ഇ​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ വി​​ല​​വ​​ര്‍​ധ​​ന​​വി​​നും വി​​ത​​ര​​ണ നി​​യ​​ന്ത്ര​​ണ​​ത്തി​​നു​​മെ​​തി​​രേ സം​​സ്ഥാ​​ന​​ത്ത് ഹോ​​ട്ട​​ലു​​ക​​ള്‍ അ​​ട​​ച്ച് ഇ​​ന്നു സ​​മ​​രം ന​​ട​​ത്തും. ഹോ​​ട്ട​​ല്‍ ആ​​ൻ​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യാ​​ണ് സ​​മ​​ര​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. വാ​​ണി​​ജ്യ പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് പാ​​ച​​കം ന​​ട​​ത്തു​​ന്ന ഹോ​​ട്ട​​ലു​​ക​​ള്‍​ക്കൊ​​പ്പം മ​​റ്റി​​ത​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും പ​​ണി​​മു​​ട​​ക്കി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​കും.

നേ​​ര​​ത്തെ 1500 രൂ​​പ​​യാ​​യി​​രു​​ന്ന വാ​​ണി​​ജ്യ​​സി​​ലി​​ണ്ട​​ര്‍​വി​​ല യു​​ദ്ധ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 1550 വ​രെ വ​ർ​ധി​ച്ച് ഇ​പ്പോ​ൾ ​സി​​ലി​​ണ്ട​​റി​​ന് 3050 രൂ​​പ​​യാ​​യാ​​ണ്​ വി​ല. ആ​​ഴ്ച​​യി​​ല്‍ പ​​ത്ത് സി​​ലി​​ണ്ട​​റു​​ക​​ള്‍ ല​​ഭി​​ച്ചി​​രു​​ന്ന ഹോ​​ട്ട​​ലു​​ക​​ള്‍​ക്ക് അ​​ഞ്ചാ​​യി വെ​​ട്ടി​​ക്കു​​റ​​ച്ചു. സി​​ലി​​ണ്ട​​ര്‍ വി​​ല​​വ​​ര്‍​ധ​​ന​​യും നി​​യ​​ന്ത്ര​​ണ​​വും ഹോ​​ട്ട​​ല്‍, റ​​സ്റ്റ​​റ​​ന്‍റ് മേ​​ഖ​​ല​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തെ സ്തം​​ഭ​​നാ​​വ​​സ്ഥ​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. മ​​ത്സ്യ​​ത്തി​​നും മാം​​സ​​ത്തി​​നും പ​​ച്ച​​ക്ക​​റി​​ക​​ള്‍​ക്കും വ​​ലി​​യ വി​​ല​​വ​​ര്‍​ധ​​ന​​യു​​ണ്ടാ​​യ​​താ​​യും മ​​ത്സ്യ​​ത്തി​​ന് ക്ഷാ​​മം നേ​​രി​​ട്ട​​താ​​യും ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വോ​​ട്ടു ചെ​​യ്യു​​ന്ന​​തി​​നാ​​യി സ്വ​​ന്തം സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു പോ​​യ​​തും ഹോ​​ട്ട​​ല്‍ മേ​​ഖ​​ല​​യെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്. വേ​​ന​​ല്‍ ക​​ടു​​ത്ത​​തി​​നാ​​ല്‍ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗം കൂ​​ടി​​യ​​തും ആ​​വ​​ശ്യ​​ത്തി​​നു ശു​​ദ്ധ​​ജ​​ലം ല​​ഭി​​ക്കാ​​ത്ത​​തും ചെ​​ല​​വു​​ക​​ള്‍ വ​​ര്‍​ധി​​ക്കാ​​നി​​ട​​യാ​​ക്കി​​യ​​താ​​യി ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

വാ​​ണി​​ജ്യ​​സി​​ലി​​ണ്ട​​റു​​ക​​ലു​​ടെ വി​​ല​​ക്ക​​യ​​റ്റ​​വും മ​​ത്സ്യ​​ത്തി​​ന്‍റെ​​യും പ​​ച്ച​​ക്ക​​റി​​ക​​ളു​​ടെ​യും വി​​ല​​വ​​ര്‍​ധ​​ന​യും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി ഓ​​ള്‍ ​കേ​​ര​​ള കേ​​റ്റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി എ​​ട്ടി​​ന് രാ​​വി​​ലെ പ​​ത്തി​​ന് കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​നു​​മ​​മ്പി​​ല്‍ ധ​​ര്‍​ണ ന​​ട​​ത്തും.

നാ​​ളെ വൈ​​കു​​ന്നേ​​രം ആ​​റി​​ന് ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ഗ​​ര​​ത്തി​​ല്‍ പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം ന​​ട​​ത്തും.

Latest News

Corehub Up